സൂപ്പർ താരങ്ങളോ ആർപ്പുവിളികളോ ഇല്ലാതെ തിയറ്ററുകളിൽ എത്തി പ്രേക്ഷക ശ്രദ്ധ കൈവരിച്ച വിജയ ചിത്രമാണ് ഹാപ്പി വെഡ്ഡിങ്. ഒമർ സംവിധാനം ചെയ്ത ചിത്രം തമിഴില്‍ റീമേക്കിനൊരുങ്ങുന്നു. ഉദയനിധി സ്റ്റാലിൻ ആണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല.
സൈജു, ഷറഫുദീൻ, സൗബിൻ എന്നിവരാണ് മലയാളത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൈജു ചെയ്ത കഥാപാത്രാമാകും ഉദയനിധി സ്റ്റാലിൻ തമിഴിൽ അവതരിപ്പിക്കുക.
മലയാളത്തിലെ മറ്റൊരു മികച്ച ഹിറ്റ് ചിത്രമായ ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരവും തമിഴിൽ റീമെയ്ക് ചെയ്യുന്നുണ്ട്. മലയാളത്തിൽ ഫഹദ് ചെയ്ത കഥാപാത്രത്തെ ഉദയനിധി ആണ് തമിഴിൽ ചെയ്യുന്നത്. പ്രിയദർശൻ സംവിധാനം ചെയുന്ന ചിത്രം ജനുവരി 26 നു തീയേറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക