Home KERALA ഭക്ഷ്യവിഷബാധയേറ്റ് 91 വിദ്യാർഥികൾ ആശുപത്രിയിൽ

ഭക്ഷ്യവിഷബാധയേറ്റ് 91 വിദ്യാർഥികൾ ആശുപത്രിയിൽ

തോന്നയ്ക്കല്‍ എല്‍.പി.സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ. 91 വിദ്യാർഥികളെ മെഡിക്കൽ കോളജ് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ സ്കൂളിൽനിന്ന് കഴിച്ച ഭക്ഷണത്തിൽനിന്നാണ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായെതെന്നാണ് സംശയിക്കുന്നത്. വൈകീട്ടോടെ വേങ്ങോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഛര്‍ദിയും വയറുവേദനയും കാരണം വിദ്യാര്‍ഥികള്‍ കൂട്ടമായി ചികിത്സയ്‌ക്കെത്തി. ഇതോടെയാണ് രക്ഷാകര്‍ത്താക്കള്‍ക്ക് സംശയം തോന്നിയത്. കുട്ടികളെ സ്‌കൂള്‍ വാഹനത്തിലും 108 ആംബുലന്‍സിലുമായി എസ്.എ.ടി. ആശുപത്രിയില്‍ ഉടന്‍ എത്തിക്കുകയായിരുന്നു.

വിദ്യാർഥികൾക്ക് എല്ലാവിധ ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും എസ്.എ.ടി ആശുപത്രി സന്ദർശിക്കുകയും ചെയ്തു.

Also Read :   റോഡ് നിര്‍മാണത്തിന് വര്‍ക്കിങ് കലണ്ടര്‍ കൊണ്ടുവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്