മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന റെയിൽവേ യാത്രക്കാർക്ക് നിരക്കിൽ ഇളവനുവദിക്കാൻ ശുപാർശ. റെയിൽവേ ബോർഡ് നിയോഗിച്ച സമിതിയാണ് കഴിഞ്ഞദിവസം ഇതുൾപ്പെടെയുള്ള ശുപാർശ നൽകിയത്.
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സീറ്റുകളുടെ ലഭ്യതയനുസരിച്ച് 20 മുതൽ 50 ശതമാനം വരെ നിരക്ക് കുറക്കാനാണ് സമിതി ശുപാർശ. സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് രണ്ടുദിവസം മുതൽ രണ്ടു മണിക്കൂർ മുമ്പുവരെ ബുക്ക് ചെയ്യുന്നവർക്കും ഇളവനുവദിക്കണം.
അതേസമയം ലോവർ ബർത്ത് ബുക്ക്ചെയ്യുന്നവരിൽനിന്ന് അധികതുക ഇൗടാക്കാനും സമിതി നിർദേശിച്ചു. എന്നാൽ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവരെ ഇതിൽനിന്ന് ഒഴിവാക്കണം. എന്നാൽ, സമിതിയുടെ നിർദേശങ്ങൾ അംഗീകരിക്കുന്നതിന് മുമ്പ് റെയിൽവേ ബോർഡ് ഇതിൽ മാറ്റംവരുത്തുമെന്ന് അധികൃതർ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക