53.25 ലക്ഷം രൂപയുടെ പുതിയ ഔഡി Q5 ഇന്ത്യയില്‍ പുറത്തിറങ്ങി. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ എസ്യുവി നിരയിലുള്ള Q5ന്റെ രണ്ടാം തലമുറയാണ് പുതിയ മോഡല്‍. 2016 പാരിസ് മോട്ടോര്‍ ഷോയിലാണ് പുത്തന്‍ Q5 നെ ഔഡി ആദ്യമായി അവതരിപ്പിച്ചത്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് പുതിയ ഔഡി Q5ന്റെ വരവ്. 53,25,000 രൂപയാണ് പ്രീമിയം പ്ലസിന്റെ പ്രൈസ് ടാഗ്. 57,60,000 രൂപ എക്സ്ഷോറൂം വിലയിലാണ് ടെക്നോളജി വേരിയന്റ് വിപണിയില്‍ എത്തുന്നത്.
നിലവിലുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനില്‍ തന്നെയാണ് പുത്തന്‍ ഔഡി Q5 ന്റെയും ഒരുക്കം. 3,8004,000 rpmല്‍ 187 bhp കരുത്തും 1,7503,000 rpmല്‍ 400 Nm torque ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്. നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ ഔഡി Q5ന് വേണ്ടത് 7.9 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 218 കിലോമീറ്ററാണ് പുതിയ ജര്‍മ്മന്‍ എസ്യുവിയുടെ പരമാവധി വേഗത.
എംഎല്‍ബി ഇവോ അടിത്തറയില്‍ ഒരുങ്ങിയ A7ല്‍ നിന്നും കടമെടുത്ത ഘടകങ്ങളാണ് പുതുതലമുറ Q5ല്‍ ഒരുങ്ങുന്നത്. കംഫോര്ട്ട്, ഡയനാമിക്, ഓട്ടോ, ഇന്‍ഡിവീജ്വല്‍, ഓഫ്റോഡ് എന്നിങ്ങനെയുള്ള അഞ്ചു ഡ്രൈവിംഗ് മോഡുകള്‍ പുതിയ Q5ല്‍ ലഭ്യമാണ്. എട്ട് എയര്‍ബാഗുകള്‍, റിയര്‍വ്യൂ ക്യാമറയോട് കൂടിയ ഔഡി പാര്‍ക്കിംഗ് സംവിധാനം, ആക്ടിവ് ലെയ്ന്‍ അസിസ്റ്റ്, കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട് വാര്‍ണിംഗ് ഉള്‍പ്പെടുന്നതാണ് ഔഡി Q5 എസ്യുവിയുടെ സുരക്ഷാമുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക