ഇന്ന് സെൽഫിയുടെ കാലമാണ്. പല രീതിയിലുള്ള വ്യത്യസ്ത സെൽഫികളെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ഇന്നത്തെ തലമുറയുടെ പ്രധാന പരിപാടി. പല സെൽഫികളും മരണത്തിന് വരെ ഇടയാക്കിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകൾ ചർച്ച ചെയ്യുന്നത് ഓടുന്ന ട്രെയിനിനു മുന്നിൽനിന്ന് സെൽഫി എടുത്ത യുവാവിവെക്കുറിച്ചാണ്.
ഹൈദരാബാദിലെ ബോറാബന്ദാ റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവമുണ്ടായത്. ഓടുന്ന ട്രെയിനിനു മുന്നിൽനിന്ന് സെൽഫി വീഡിയോ എടുക്കാൻ ശ്രമിച്ച യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. ശിവ എന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ സമീപിക്കുന്നതിനിടയിൽ റെയിൽവേ ട്രാക്കിൽനിന്ന് സാഹസിക സെൽഫി വീഡിയോ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇതു കണ്ടവർ മാറിനിൽക്കാൻ യുവാവിനോട് ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്നവർ തന്നെയാണ് യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്.
ഇതൊക്കെ കണ്ടാലും കേട്ടാലും ന്യൂ ജനറേഷൻ പിള്ളേർക്ക് സാഹസിക സെൽഫികളോടുള്ള ഇഷ്ട്ടം കുറയില്ല എന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക