സ്വിഫ്റ്റിന് നിരത്തിലെത്തും മുന്‍പെ ആവശ്യക്കാരുടെ എണ്ണം കൂടുതൽ. ഔപചാരികമായ അരങ്ങേറ്റം പോലും കഴിയാത്ത പുത്തന്‍ ‘സ്വിഫ്റ്റ്’ ലഭിക്കാന്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ട അസ്ഥയാണ് ഡീലര്‍മാക്ക്. പുതിയ ‘സ്വിഫ്റ്റ്’ സ്വന്തമാക്കാനെത്തുന്നവരുടെ തിരക്ക് പരിഗണിക്കുമ്പോള്‍ കാറിനുള്ള കാത്തിരിപ്പ് നാലു മാസം നീണ്ടാലും അതിശയപ്പെടാനില്ലെന്ന് ഡീലര്‍മാര്‍ വ്യക്തമാക്കുന്നു.
2017ന്റെ അവസാനം മുതലാണ് അഡ്വാന്‍സായി 11,000 രൂപ ഈടാക്കി പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയത്.
അടുത്ത മാസം ആദ്യം നടക്കുന്ന ഓട്ടോ എക്സ്പോയിലാവും പുതിയ ‘സ്വിഫ്റ്റി’ന്റെ ഔപചാരിക അരങ്ങേറ്റം. പുതിയ കാറിനു നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 15,000 രൂപയോളം വിലയേറുമെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക