വ്യത്യസ്തയായി വീണ്ടും അനുശ്രീ. പുതിയ ജയറാം സിനിമയുടെ സെറ്റില്‍ ലൊക്കേഷന്‍ ജീവനക്കാര്‍ക്ക് ദോശ ചുട്ടുകൊടുത്താണ് അനുശ്രീ പ്രചോദനമാകുന്നത്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്ത എന്ന സിനിമയുടെ സെറ്റിലായിരുന്നു അനുശ്രീയുടെ പ്രവര്‍ത്തി. ജയറാമും കുഞ്ചാക്കോ ബോബനുമാണ് നായകന്മാർ. ഫേസ്ബുക്കിലൂടെ ഇതിന്റെ വീഡിയോയും അനുശ്രീ പങ്കുവച്ചു. എല്ലാ നടിമാര്‍ക്കും ഒരു മാതൃകയാണ് അനുശ്രീയെന്നും മറ്റു നടിമാര്‍ ഇത് കണ്ട് പഠിക്കണമെന്നും ആരാധകര്‍ അഭിപ്രായം രേഖപ്പെടുത്തി. മികച്ച പ്രതികരണമാണ് അനുശ്രീക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Location Thamashakal…Panchavarna Thatha!!😍😍
Posted by Anusree on Thursday, January 25, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക