കൊച്ചിയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് തലകറങ്ങി വീണ മദ്ധ്യവയസ്കന്റെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കാതെ ജനക്കൂട്ടം നോക്കി നിന്നതിനെതിരെ വിമര്‍ശനവുമായി നടന് ജയസൂര്യ. കൂടാതെ രക്ഷിക്കാന്‍ മടിച്ച യുവക്കാളുടെ മനോഭാവം മാറ്റണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ അഭ്യര്‍ത്ഥിച്ചു.
ഫെയ്സ്ബുക്ക് ലൈവിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാതെ നമ്മള് ജീവിച്ചരിക്കുന്നതില് അര്‍ത്ഥമില്ലെന്ന് ജയസൂര്യ പറഞ്ഞു.
https://www.facebook.com/Jayasuryajayan/videos/979540818866265/
അപകടം സംഭവിച്ചത് കണ്ടു നിന്ന ആളുകളുടെ അച്ഛനോ അമ്മയ്ക്കോ സുഹൃത്തുക്കള്‍ക്കോ ആയിരുന്നു അപകടം സംഭവിച്ചതെങ്കില്‍ അവര്‍ പ്രതികരിക്കില്ലേയെന്നും താരം ചോദിക്കുന്നു. ഒരു സ്ത്രീയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീ ദൈവമായി മാറുന്നു. പുരുഷ സമൂഹം അവര്‍ക്ക് മുന്നില്‍ തലക്കുനിക്കുന്നതായി താരം പറഞ്ഞു. എറണാകുളം സ്വദേശിനി അഡ്വ. രഞ്ജിനിയാണ് അപകടത്തില്‍പ്പെട്ട തൃശ്ശൂര്‍ ഡിവൈന്‍ നഗര്‍ സ്വദേശി സജിയെ ആശുപത്രിയില്‍ എത്തിച്ചത്.
ശനിയാഴ്ച വൈകിട്ട് 6.30ന് എറണാകുളത്തെ പത്മാ ജംക്ഷനിലായിരുന്നു സംഭവം. കെട്ടിടത്തില്‍ നിന്നും തലകറങ്ങി താഴെ വീണയാളെ തൊട്ടു നോക്കാന്‍ പോലും ഓടിക്കൂടിയവര്‍ തയ്യാറായില്ല. ആ സമയത്ത് സ്ഥലത്തെത്തിയ രഞ്ജിനി അപകടംപറ്റിയ ആളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് മറ്റുള്ളവരോട് പറയുന്നുണ്ടെങ്കിലും ആരും ഇടപെട്ടില്ല. പിന്നീട് ഏറെ നേരം കഴിഞ്ഞാണ് അയാളെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സജി ഇപ്പോള്‍.
https://www.facebook.com/marunadan/videos/1546645262115194/
പ്രതികരിക്കാൻ ഇവിടെ എഴുതുക