സെൽഫിയെടുക്കൽ ഹരമാക്കിയവർക്ക് ഡ്യുവൽ ഫ്രണ്ട് കാമറകൾ സമ്മാനിക്കുകയാണ് എച്ച്ടിസി യുടെ 11 ഐസ് എന്ന പുതിയ സ്മാർട്ഫോൺ.
എസ്എൽആർ ക്യാമറയിലേതുപോലെ ബൊക്കേ ഇഫക്ട് നൽകാൻ ശേഷിയുള്ള ക്യാമറയാണ് ഈ മോഡലിലുള്ളത്. ഫോട്ടോ എടുത്ത ശേഷം വീണ്ടും ഫോക്കസ് ചെയ്യാനും കഴിയും.
ഒക്ടാ-കോർ ക്വാൽകോം സ്നാപ്ഡ്രാഗണ് 652 ചിപ്സെറ്റ്, 12 മെഗാപിക്സെൽ മെയിൻ കാമറ, 64 ജിബി മെമ്മറി, 4 ജിബി റാം തുടങ്ങിയവയാണ് ഫോണിന്റെ ഫീച്ചറുകൾ. മൂന്നു നിറങ്ങളിൽ ലഭിക്കുന്ന ഫോണ് ഇന്ത്യയിൽ എന്ന് എത്തുമെന്ന് അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക