കൊളസ്ട്രോളില്‍ നിന്ന് സംരക്ഷണം നല്കുന്ന പഴമാണ് പപ്പായ. ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍, പൊട്ടാസ്യം എന്നിവയടങ്ങിയ ഈ പഴം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എ, സി, ഇ. ഫോളേറ്റ് കാത്സ്യം എന്നിവയും നല്കുന്നു.
പപ്പായയില്‍ അടങ്ങിയ എന്‍സൈമുകളായ പപ്പെയ്ന്, കൈമോപപ്പെയ്ന് തുടങ്ങിയവ ദഹനത്തെ നന്നായി സഹായിക്കുന്നു. ഭക്ഷണത്തിലടങ്ങിയ പ്രോട്ടീന്‍ അമിനോ ആസിഡുകളാക്കി പരിവര്‍ത്തനം ചെയ്യുക വഴിയാണ് ഈ എന്‍സൈമുകള്‍ ദഹനത്തെ സഹായിക്കുന്നത്. പ്രായമാകുന്തോറും ഉദരത്തിലും പാന്‍ക്രിയാസിലും ദഹനത്തിനായുള്ള എന്‍സൈമുകളുടെ ഉത്പാദനം കുറയും. ഇത് പ്രോട്ടീന്റെ ദഹനം മന്ദഗതിയിലാവുന്നതിന് കാരണമാകും. ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ പ്രായമുള്ളവരെ പപ്പായ സഹായിക്കും. പപ്പായയിലടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ ഓക്സീകരണം തടയുകയും അതുവഴി ഹൃദയാഘാതം, പ്രമേഹജന്യമായ ഹൃദ്രോഗം, തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യുന്നു.
ആന്റിബയോടിക് മരുന്നുകള്‍ കഴീക്കുന്നവര്‍ക്കും പപ്പായ അനുഗ്രഹമാണ്. ഇത്തരം മരുന്നുകള്‍ കഴിക്കുമ്പോള്‍ ആമാശയത്തില്‍ ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയ നശിച്ചുപോകുക സാധാരണമാണ്. ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ദഹനവൈകല്യം ഉണ്ടാകുന്നതിനും ഒരു കാരണം ഇതാണ്.ആമാശയത്തിലെ ബാക്ടീരിയകള്‍ക്ക് വീണ്ടും വളരാനുള്ള സാഹചര്യമൊരുക്കാന്‍ പപ്പായയ്ക്കു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക