അമേരിക്കയിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചാര സംഘടന സി.ഐ.എ തലവൻ മൈക് പോംപിയോ. യൂറോപ്പിലും യു.എസിലും നടത്തുന്ന റഷ്യൻ ഇടപെടലിൽ യാതൊരു കുറവും വന്നിട്ടില്ലെന്നും പോംപിയോ വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. എന്നാൽ, ആരോപണം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയിരുന്നു. അതേസമയം, സി.ഐ.എ തലവന്റെ പുതിയ വെളിപ്പെടുത്തൽ ട്രംപിന് വലിയ തിരിച്ചടിയാണ്.
ഇതിനിടെ, ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് എഫ്.ബി.ഐ ഡെപ്യൂട്ടി ഡയറക്ടർ ആൻഡ്രു മക്കേവ് രാജിവെച്ചു. ജോലിയിൽ നിന്ന് വിരമിക്കാൻ രണ്ടു മാസം ശേഷിക്കെയാണ് മകേവ് ഡെപ്യൂട്ടി ഡയറക്ടർ പദവി രാജിവെച്ചത്. 2016 മെയിൽ ജയിംസ് കോമിയെ എഫ്.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയപ്പോൾ പകരം ചുമതല വഹിച്ചത് മക്കേവ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക