സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ധനവില കൂടിയത് മോട്ടോര്‍ വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരക്ക് കൂട്ടണമെന്ന ആവശ്യം ബസുടമകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കണമെങ്കിൽ നിരക്ക് വർധനയില്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് ബസുടമകൾ പറയുന്നത്. അതിനാൽ സർക്കാരിന് അത്തരം നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതു പരിഗണിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും തീരുമാനം അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലേക്കു മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക