സംസ്ഥാന ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കും. ജി.എസ്.ടി വഴിയുള്ള വരുമാനം പ്രതീക്ഷിച്ചത്ര ഉയരാത്ത സാഹചര്യത്തിൽ, അധികാരമുള്ള മേഖലകളിലൊക്കെ കൈവെച്ച് ഖജനാവിൽ മുതൽകൂട്ടാൻ ശ്രമമുണ്ടാകും.
വിവിധ ഇനങ്ങളിലായി സർക്കാർ ഇൗടാക്കുന്ന ഫീസുകളിൽ വർധന വന്നേക്കും. ഏറെനാളായി കൈവെക്കാത്ത മേഖലയാണിത്. മാന്ദ്യത്തിലാണെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി വരുമാനം വർധിപ്പിക്കാൻ ഭൂമിയുടെ ന്യായവിലയിൽ കൈവെച്ചേക്കും. നികുതിയേതര വരുമാനം ഗണ്യമായി വർധിപ്പിക്കാനുള്ള നടപടി വരുമെന്നാണ് പൊതുവെ വിലയിരുത്തൽ. ക്ഷേമപദ്ധതികൾക്ക് ഇക്കുറിയും ശ്രദ്ധയുണ്ടാകും. സാമ്പത്തികപ്രതിസന്ധി മറികടക്കുകയാണ് സർക്കാറിെൻറ മുഖ്യലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക