വിമർശനങ്ങൾ ഉന്നയിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് മോഹൻലാലിന്റെ ഇപ്പോഴത്തെ ലുക്ക്. ചുള്ളന് ചെക്കനായുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒടിയന് എന്ന സിനിമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ തടി കുറച്ചത്. എന്നാൽ പിന്നാലെ വരുന്ന സിനിമയിലും പുതിയ ലുക്കിലാണ് അഭിനയിക്കുന്നത്. ഇപ്പോൾ ഫാന്‍സ് പേജുകളില്‍ ആദിയുടെ വിജയവും ലാലേട്ടന്റെ ലുക്കും ആഘോഷിക്കപ്പെടുകയാണ്.
കഴിഞ്ഞ കുറെ ദിവസങ്ങളായി മോഹന്‍ലാല്‍ ഔദ്യോഗിക ഫേസ്ബുക്കിലൂടെ നിരവധി ചിത്രങ്ങളാണ് ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നത്. എല്ലാം താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ്. പുതുതായി മോഹൻലാൽ പോസ്റ്റ് ചെയ്ത ചിത്രത്തിലെ നോട്ടം കണ്ടാല്‍ ആരും മയങ്ങി പോവുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇക്കാലയളവില്‍ വന്ന ചിത്രങ്ങളില്‍ മനോഹരമായ ചിത്രമാണിത്.
അതേസമയം ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് വെല്‍ഫെയര്‍ അസോസിയേഷന്റെ 15 -ാം വാര്‍ഷികത്തിനും മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. കണ്ണൂരില്‍ നിന്നും ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് താരം പങ്കെടുത്തിരുന്നത്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും കുറച്ച് ദിവസത്തെ ഇടവേള എടുത്താണ് മോഹന്‍ലാല്‍ കണ്ണൂരിലെത്തിയത്. ഉടനെ തന്നെ സിനിമയുടെ ഷൂട്ടിംഗില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. നീരാളിയുടെ ചിത്രീകരണത്തിന് ശേഷമായിരിക്കും ഒടിയനിലേക്ക് മോഹന്‍ലാല്‍ എത്തുക. അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഫെബ്രുവരിയില്‍ ഉണ്ടാവുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക