ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമായ ചാണക്യതന്ത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മിറക്കിള്‍ റെയ്‌സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മിക്കുന്ന ചിത്രം ഉള്ളാട്ടില്‍ വിഷല്‍ മീഡിയാസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. അച്ചായന്‍സിനു ശേഷം ഉണ്ണി മുകുന്ദനും കണ്ണന്‍ താമരക്കുളവും വീണ്ടും ഒന്നിക്കുന്ന ക്രൈം ത്രില്ലെര്‍ മൂവി ആണ് ചാണക്യതന്ത്രം.
ചിത്രത്തിൽ അനൂപ് മേനോന്‍ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ശിവദ, ശ്രുതി രാമചന്ദ്രന്‍, സായ്കുമാര്‍, സമ്പത്ത് ,ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരിഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സിനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍, നിയാസ് തുടങ്ങി വന്‍താരനിര ഈ സിനിമയിലുണ്ട്.
തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ആടുപുലിയാട്ട’ത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് തന്നെയാണ് ചാണക്യതന്ത്രത്തിനും തിരക്കഥ എഴുതിയിരിക്കുന്നത്.
#ChanakyaTantram #OfficialPoster2 #ArjunMohanRam #ComingSoonChanakyathanthram
Posted by Unni Mukundan on Friday, February 2, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക