ക്രൈസ്റ്റ് ചര്‍ച്ച്: അണ്ടര്‍ 19 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ആസ്ട്രേലിയയെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ ചുണക്കുട്ടികള്‍ കിരീടം ചൂടി. ഇത് നാലാം തവണയാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിടുന്നത്.
41 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്ടന് പ്രിഥ്വി ഷായും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യന്‍ നിരയില്‍ നിന്നും പുറത്തായത്. നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 216 റണ്‍സിന് ആള്ഔട്ടായിയിരുന്നു. മന്‍ജോത് കല്‍റ പുറത്താകാതെ നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യയുടെ കിരീട നേട്ടം.
അര്‍ദ്ധ സെഞ്ചുറി നേടിയ ജോനാഥന് മര്ലോയാണ് ആസ്ട്രേലിയയുടെ ടോപ് സ്കോറര്‍. രണ്ട് വിക്കറ്റുകള്‍ വീതം നേടിയ ഇഷാന് പൊറേല, ശിവ സിംഗ്, കമലേഷ് നഗര്‍കോട്ടി, അങ്കുല്‍ റോയ് എന്നിവരുടെ ബൗളിംഗാണ് ഓസീസിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ശിവം മാവി ഒരു വിക്കറ്റ് സ്വന്തമാക്കി.
അവസാന 11 പന്തുകള്‍ക്കിടെ ഓസീസിന്റെ നാല് വിക്കറ്റുകളാണ് വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക