വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടി ദിവ്യാ ഉണ്ണി. തന്റെ ഫെയ്സ്ബുക്ക് പേജില്‍ വിവാഹ ചിത്രം പങ്കുവെച്ചാണ് ദിവ്യ ആരാധകരോട് നന്ദി പറഞ്ഞത്. നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും ആശംസകള്‍ക്കും നന്ദി എന്നാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ഞായറാഴ്ച ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുംബൈയില്‍ താമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. ഹൂസ്റ്റണില്‍ എഞ്ചിനീയറാണ് അരുണ്‍ കുമാര്‍.
Thank you so much for the love, blessings and prayers. My gratitude to everyone who sent us their blessings and good…
Posted by Divyaa Unni on Sunday, February 4, 2018
2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ സുധീറിനെ വിവാഹം കഴിച്ച ദിവ്യാ ഉണ്ണി കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ഇവരുടെ വിവാഹത്തില്‍ ദിവ്യയ്‌ക്ക് രണ്ട് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക