കോഴിക്കോട്: കുന്നമംഗലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ഇരു ബസിന്റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് കുന്നമംഗലത്ത് ഗതാഗതവും തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക