കേപ്ടൗണ്‍ : ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തില്‍ നായകന് വിരാട് കോഹ്ലിക്ക് സെഞ്ച്വറി. തന്റെ 34ാം ഏകദിന സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ന് കോഹ്ലി നേടിയത്. ടോസ് നേടി ബൗളിംഗ് തുടങ്ങിയ ആതിഥേയര്‍ ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചു. റണ്ണെടുക്കും മുമ്ബെ രോഹിത് ശര്‍മ്മയെ റബാഡ പറഞ്ഞയച്ചു. പിന്നാലെ വിരാട് കോഹ്ലിയെ അംപയര്‍ ഔട്ട് വിളിച്ചെങ്കിലും റിവ്യു രക്ഷയായി.
എന്നാല്‍ പതിയെ കളി തുടങ്ങിയ ധവാനും നായകന് കോഹ്ലിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നാലുപാടും പായിച്ചു. ധവാനും കോഹ്ലിയും താളം കണ്ടെത്തിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക