മലയാളികളുടെ പ്രിയ താരം മുകേഷിന്റ മകന് ശ്രാവണ്‍ മുകേഷ് നായകനാകുന്ന പുതിയ ചിത്രം കല്ല്യാണത്തിന്റ ഒാഡിയോ ലോഞ്ച് കഴിഞ്ഞു. ലോക സിനിമയില്‍ ഇന്ന് വരെ ആരും പരീക്ഷിക്കാത്ത തരത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലെ പാട്ടുകള്‍ അവതരിപ്പിച്ചത്.

കടലിനടിയിലായിരുന്നു രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ ഒാഡിയോ ലോഞ്ച്. പ്രകാശ് അലക്സാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. വര്‍ഷ ബൊല്ലമ്മയാണ് നായിക വേഷത്തിലെത്തുന്നത്.
മാലിന്യമുക്ത കടല്‍ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൗ സാഹസത്തിന് മുതിര്‍ന്നതെന്ന് കല്ല്യാണത്തിന്റ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കോവളം കടലിലായിരുന്നു ഒാഡിയോ ലോഞ്ച്.
ശ്രീനിവാസന്, മുകേഷ്, ഹരീഷ് കണാരന്, ഗ്രിഗറി ജേക്കബ്, എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്.യൂ ട്യൂബിലൂടെ പുറത്ത് വിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക