കാസര്‍കോട്: ലോറി ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു. കാസര്‍കോട് ഭാഗത്തേക്കുപോയ ബൈക്കും മംഗളൂരു ഭാഗത്തേക്ക് പോയ ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇരുവരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. വെള്ളിരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ ഹോട്ടല്‍ ജീവനക്കാരനായ പുങ്ങംചാലിലെ മുള്ളന്‍വളപ്പില്‍ വിജയന്‍ (38), സുഹൃത്തും കര്‍ണാടക കുന്താപുരം മുഡൂര്‍ സ്വദേശിയും ഭീമനടിയില്‍ താമസക്കാരനുമായ എം.പി.ലൂക്കാച്ചന്‍ (53) എന്നിവരാണ് മരിച്ചത്.
ചൗക്കി കല്ലങ്കൈയില്‍ വൈകുന്നേരം 4.30-ഓടെയാണ് അപകടം. കാസര്‍കോട് ഭാഗത്തേക്കുപോയ ബൈക്കും മംഗളൂരു ഭാഗത്തേക്ക് പോയ ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇരുവരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക