ഒരു കണ്ണിനു മാത്രം കാഴ്ചയുള്ളവര്‍ക്കും ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടവര്‍ക്കും ഇനി ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം. കേന്ദ്ര ഗതാഗത മന്ത്രാലയം കഴിഞ്ഞ നവംബറില്‍ കൊണ്ടു വന്ന ഉത്തരവ് പ്രകാരമാണ് ഭാഗിക കാഴ്ചയുള്ളവര്‍ക്കും ലൈസന്‍സ് അനുവദിക്കുന്നത്. പുതിയ ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാനത്തെ ആര്‍ടിഒ, ജോയിന്റ് ആര്‍ടി ഓഫീസുകളില്‍ നടപടിക്കായി എത്തിയിട്ടുണ്ട്. ഇതു പ്രാബല്യത്തില്‍ വരുന്നതോടെയാകും ഇത്തരത്തിലുള്ള അപേക്ഷകര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുക.

വലിയ വാഹനങ്ങളും ടാക്സികളും ഒഴിവാക്കി കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് ലൈസന്‍സ് അനുവദിക്കുന്നത്. നിലവില്‍ രണ്ട് കണ്ണുകള്‍ക്കും സാധാരണ കാഴ്ചയുള്ളവര്ക്കാണ് ഡ്രൈവിങ്ങ് ലൈസന്‍സ് അനുവദിക്കുന്നത്. 6/12 കാഴ്ചയുണ്ടെന്ന് തെളിയിക്കുന്ന കണ്ണ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും നിലവില്‍ അപേക്ഷിക്കാന്‍ വേണം. പുതിയ നിര്‍ദ്ദേശത്തില്‍ 6/12 കാഴ്ച ഒരു കണ്ണുള്ളവര്‍ക്കും വേണമെന്നുണ്ട്. ഇതിനൊപ്പം ഇടത്തു നിന്ന് വലത്തേക്കുള്ള കാഴ്ചപരിധി 120 ഡിഗ്രിയോ അതില്‍ കൂടുതലോ ആയിരിക്കണം. ഒരു കണ്ണെ ഉള്ളുവെങ്കിലും കാഴ്ച പരിധി 120 ഡിഗ്രിയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ സുഗമമായ ഡ്രൈവിങ്ങ് സാധ്യമാകുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക