മോഹൻലാൽ എന്ന നടനവിസ്മയത്തെ ഇഷ്ടമാണ്., പക്ഷേ സിനിമയിൽ പട്ടാളവേഷം ചെയ്തതിന് ഈ ഒറിജിനൽ വേഷം നൽകിയതിനോടും ഇത്തരം അംബാസിഡറിസം നൽകുന്നതിനോട് വിയോജിപ്പുണ്ട്. നടൻ മോഹൻലാലിന് പട്ടാള വേഷം നൽകിയതിനെതിരെ യുവാന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആകുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
മോഹൻലാൽ എന്ന നടനവിസ്മയത്തെ ഇഷ്ടമാണ്., പക്ഷേ സിനിമയിൽ പട്ടാളവേഷം ചെയ്തതിന് ഈ ഒറിജിനൽ വേഷം നൽകിയതിനോടും ഇത്തരം അംബാസിഡറിസം നൽകുന്നതിനോട് വിയോജിപ്പുണ്ട്., ഭരണവർഗത്തോട് പുച്ഛമാണ് തോന്നുന്നത്. പ്രചോദനത്തിന് വേണ്ടി എന്ന് വാദിക്കുന്നു. പത്മനാഭസ്വാമിക്ഷേത്ര നിലവറ ആദ്യമായി തുറന്ന കാലയളവിലാണ് താര നിലവറയും ഇൻകംടാക്സ്കാര് തുറന്നത്.,ആരും മറക്കാനിടയില്ല,അതും പ്രചോദനമായിക്കൂട്ടാമൊ. സെെന്യവുമായി ബന്ധപ്പെട്ട പദവി തന്നെയല്ലെ ഇത്. നാടിന് വേണ്ടി മഞ്ഞും മഴയും കൊണ്ട് രാജ്യം കാക്കുന്ന യഥാർത്ഥ പട്ടാളക്കാരെ അപമാനിക്കലാണ് ഇത്തരം പദവികൾ നൽകുന്നതിലൂടെ ചെയ്യുന്നത്. ഇൗ പദവി ലഭിച്ച സെലിബ്രിറ്റികൾ അതിർത്തിയീൽ ആറ് മാസം കാവൽനില്ക്കുമൊ രാജ്യത്തിനുവേണ്ടി? ഇവരൊക്കെ ഈ നാടിനുവേണ്ടി എന്താണ് ചെയ്തിട്ടുള്ളത്. ഏതെങ്കിലും വീരമൃത്യ വരിച്ച പട്ടാളക്കാരന്റെ കുടുംബത്തെ ഇവരെല്ലാം സഹായിച്ചിട്ടുണ്ടൊ? അവരുടെ വീടുകളിൽ ആശ്വാസവാക്കുകളുമായി പോയിട്ടുണ്ടൊ? യുദ്ധത്തിൽ അംഗഭംഗം സംഭവിച്ച് വീട്ടിലിരിക്കുന്ന പട്ടാളക്കാരെയും കുടുംബത്തെയും സഹായിച്ചിട്ടുണ്ടൊ? ഇതെല്ലാം ചെയ്യുംപ്പോഴാല്ലെ പ്രചോദനമെന്ന് പറയാനാവുക. ഇതൊക്കെ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട വിഷയമാണ്. ഇത്തരം സുപ്രധാനപദവികളെ വഴിയിൽ വില്ക്കാൻ വെച്ച വസ്തുവായി മാറ്റുന്നത് ശരിയല്ല. എനിക്കറിയാവുന്ന നാല് യുവാക്കൾ കഴിഞ്ഞവർഷം പട്ടാളത്തിൽ ജോയിൻചെയ്തു.അവര് സ്വയം തെരഞ്ഞെടുത്ത് പരിശ്രമിച്ച ജോലിയാണത്, അല്ലാതെ അംബാസിഡർമാർ പ്രചോദിപ്പിച്ചതല്ല. പട്ടാള ജോലി ആഗ്രഹിച്ച്, അതിരാവിലെ ഓടുകയും കൂലിപണിയെടുത്തും കടം വാങ്ങിയും കോഴിമുട്ടയും പാലും വാങ്ങികുടിച്ച് ശരീരം വലുതാക്കി എല്ലാ സെലക്ഷനുകളിലും തലേന്ന് എത്തിചേർന്ന് ആയിരത്തിലൊരുവനായി, പ്രതീക്ഷയോടെ സെലക്ടാകണേയെന്ന് പ്രാർത്ഥിച്ച് നെഞ്ചിടിപ്പോടെ നെഞ്ചളവ് കാണിക്കാൻ നില്ക്കുന്ന നമ്മുടെ അനിയൻമാരെ കാണുംപ്പോൾ കൂടെ നമ്മളും ആഗ്രഹിക്കും അവര് സെലക്ടാകാൻ! ആ നിമിഷങ്ങളിലാണ് ദേശസ്നേഹം വെെറ്റ് പേപ്പറിൽ തള്ളുന്ന ഇത്തരക്കാരെയും ഇൗ പ്രാഞ്ചികൾക്ക് കൂട്ടുനില്ക്കുന്നവിവരംകെട്ട ഭരണാധികാരികളെയുംഎടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.! ”ഒരുഅഭിപ്രായം പറഞ്ഞെന്ന് മാത്രം”. പല ജവാൻമാരുടെയും പ്രതികരണങ്ങളാണ് ഈ കുറിപ്പെഴുതാൻ കാരണം! ജയ്ഹിന്ദ്.
https://www.facebook.com/devan.ambadi.3/posts/187759235309474?pnref=story
പ്രതികരിക്കാൻ ഇവിടെ എഴുതുക