കേരളാ ബ്ലാസ്റ്റേഴ്സ്-എറ്റികെ പോരാട്ടത്തിലെ ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞു. കേരളവും എ റ്റി കെ ഓരോ ഗോള്‍ നേടി. ബോള്‍ പൊസഷനില്‍ ബ്ലാസ്റ്റേസാണ് മുന്നില്‍. ലുത്താരയ്ക്കും പെസിച്ചിനും മഞ്ഞക്കാര്‍ഡ് ലഭിച്ചത് കേരളത്തിന്റെ നഷ്ടമായി.
കേരളത്തിനായി ഗുഡ്ജോണ്‍ ഗോള്‍ നേടി. എന്നാല്‍ കേരളത്തിന്റെ പ്രതിരോധ അലംഭാവം കൊണ്ട് ഒരു ഗോള്‍ വാങ്ങിക്കുകയും ചെയ്തു. ഒന്നാം പകുതിയില്‍ മികച്ച ഷോട്ടുകളുതിര്‍ത്തത് എറ്റികെയും മികച്ച നീക്കങ്ങള്‍ നടത്തിയത് ബ്ലാസ്റ്റേഴ്സുമാണ്.
എവേ ജഴ്സിയിലെ രണ്ടാമത്തെ കളിക്കാണ് കേരളമിറങ്ങിയത്. ബെര്‍ബറ്റോവ് ആദ്യ പതിനൊന്നില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ പലപ്പോഴും അബദ്ധത്തില്‍ കലാശിച്ചതിനും മഞ്ഞപ്പട സാക്ഷിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക