സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ക്ക് സദാചാര ക്ലാസ് എടുക്കുന്ന ചിലരുണ്ട്. അവരുടെ എന്തേലും ഫോട്ടോ ഇട്ടാൽ ഉടനെ സദാചാരം പഠിപ്പിക്കാൻ ഓടികൂടുന്നവർ നിരവധിയാണ്. സ്വന്തം സമയംപോലും മാറ്റി വെച്ച് ഇത്തരക്കാർ ഈ വിഷയത്തിൽ ഇടപെടും. വസ്ത്ര ധാരണത്തെയും സംസ്കാരത്തെയും ക്കുറിച്ചാകും പിന്നെ എല്ലാം.
കഴിഞ്ഞ ദിവസം ബിക്കിനിയിൽ ഇൻസ്റ്റാഗ്രാമിൽ സാമന്ത പ്രത്യക്ഷപെട്ടിരുന്നതാണ് ഇത്തരക്കാരെ ചൊടിപ്പിച്ചത്. ഇപ്പോൾ വെറും ഒരു നടി മാത്രം അല്ല ഒരു കുടുംമ്പിനി കൂടിയാണെന്ന് ഓർമ്മയുണ്ടാകണം എന്നൊക്കെയാണ് താരത്തിന് ക്ലാസ് എടുത്തത്. വിവാഹം കഴിഞ്ഞാൽ “ഒതുങ്ങണം” എന്നും താരത്തെ ഓർമപെടുത്താൻ മറന്നില്ല.
എന്നാൽ ഇതെല്ലാം കേട്ട് മൗനം പാലിക്കുന്നവരല്ല പുതിയ താരങ്ങൾ എന്ന് മനസിലാക്കാൻ സദാചാര വാദികൾ വൈകി. “മറ്റുള്ളവർ ചെയ്യരുത് എന്ന് ഉറപ്പിച്ചത് ചെയ്യുന്നവരാണ് കരുത്തുറ്റ സ്ത്രീകൾ”, ഞാൻ എന്റെ നിയമം എഴുതും നിങ്ങൾ നിങ്ങളുടെ നിയമം എഴുതിക്കോ എന്ന ചുട്ട മറുപടി നൽകി കമന്റ് ഇട്ടു താരം സദാചാര വാദികളെ ഒതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക