അച്ഛനെ സി പി എമ്മുകാർ കൊല്ലും രക്ഷിക്കണേ എന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാണ് പ്ലസ് വിദ്യാർത്ഥിയും കിനാനൂർ സ്വദേശിയുമായി അശ്വനി രംഗത്തു വന്നിരിക്കുന്നത്. അഞ്ച് മിനിറ്റ് ദൈർഹ്യമുള്ള ഫേസ്ബുക് പോസ്റ്റിൽ അച്ഛനെ സി പി എമ്മുകാർ കൊല്ലുമെന്നാണ് അശ്വനി പറയുന്നത്. വികാസ് യാത്രയുമായി ബന്ധപെട്ടു കാസർഗോഡ് എത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനിൽ നിന്ന് സുകുമാരൻ (അശ്വനിയുടെ അച്ഛൻ) ബി ജെ പി അംഗത്വം സ്വീകരിച്ചിരുന്നു ഇതാണ് ഭീഷണി മുഴക്കാൻ കാരണം.
ബസ് സ്റ്റോപ്പിൽ എത്താൻ രണ്ടര കിലോമീറ്റർ നടക്കണം അതുകൊണ്ട് സുകുമാരൻ എന്നും ബൈക്കിൽ കൊണ്ട് വിട്ടു വിളിച്ചോണ്ട് വരികയാണ് പതിവ്. അങ്ങനെ വിളിച്ചോണ്ട് വരുന്ന വഴിയിൽ വച്ച ബൈക്കിലെത്തിയ സംഘം കൊല്ലുമെന്ന് ഭീഷണിപെടുത്തി എന്നാണ് അശ്വനി വീഡിയോയിൽ പറയുന്നത്.
അച്ഛനെതിരെയുള്ള ഭീഷണി പുറംലോകത്തെ അറിയിക്കാൻ വേണ്ടി സുഹൃത്തുക്കളുടെ നിർദ്ദേശ പ്രകാരമാണ് ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത്.
സുകുമാരൻ കാഞ്ഞങ്ങാട് ഡി വൈ എസ് പിക്കും പരാതി നൽകിയിട്ട് ഉണ്ട്. സൈബർ ലോകത്തെ ബി ജെ പി അനുഭാവികളാണ് ഇതിനു പിന്നിൽ പാർട്ടിയ്ക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് സി പി എമ്മിന്റെ നിലപാട്.
Daughter disclosing threat by CPM to her father on accepting BJP membership from @Kummanam at Karinthaloor panchayath, Kannur, Kerala. Hights of communist anarchy in Kerala. pic.twitter.com/ksp3cesIm5
— Ambika JK (@JKAmbika) February 8, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക