തൊടുപുഴ: പന്ത്രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച ഇടുക്കി സ്വദേശി രാധാകൃഷ്ണൻ 47 ആണ് 10 വർഷം കഠിനതടവും പിഴയും ഇടുക്കി ജില്ലാ പോക്സോ സ്പെഷ്യൽ കോടതി കെ മധുകുമാർ വിധി പ്രസ്താവിച്ചത്.
2013 ആഗസ്റ്റ് 28 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എസ് പി ജി യുടെ പ്രോഗ്രാം കഴിഞ്ഞ സ്കൂളിൽ നിന്ന് വൈകിട്ട് വീട്ടിലെത്തിയ കുട്ടിയെ അമ്മ വീട്ടിലുണ്ടെന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ സിബിച്ചൻ ജോസ്ഫ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ സന്തോഷ് തേവർകുന്നിൽ കോടതിയിൽ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക