കോഴിക്കോട്: കേരള ലിറ്ററേചർ ഫെസ്റ്റിവലിൽ ആരോഗ്യകരമായ സമൂഹത്തിൽ സെൻസർഷിപ് ആവശ്യമില്ലെന്ന് നടനും പ്രൊഡ്യൂസറും ആയ പ്രകാശ്രാജ്. ആവിഷ്കാര സ്വാതന്ത്രയത്തിനുള്ള വെല്ലുവിളികൾക്കെതിരെ സൂപ്പർസ്റ്റാറുകൾ രംഗത്ത് വരണം.

കലാകാരൻ മാത്രമല്ല പൊതുജനങ്ങളും പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട കാലമാണിത്. രണ്ടു വ്യക്തികൾ പ്രണയിക്കുമ്പോൾ അതിൽ പോലും പ്രശ്നങ്ങള്‍ കണ്ടെത്തുകയാണ്.
കർഷകരുടെ പ്രശ്നങ്ങളിൽ നമ്മളും അവരോടൊപ്പം ഉണ്ടാകണം. രാജ്യത്തെ കർഷകരെ ക്കുറിച്ചു ചോദിക്കുമ്പോൾ നരേന്ദ്ര മോഡി നെഹ്റുവിന്റെയും ടിപ്പു സുൽത്താന്റെയും കഥയാണ് പറയുന്നത്. ഒരു രാഷ്ട്രിയകാരനായി ജീവിക്കാനല്ല ആഗ്രഹിക്കുന്നത് മറിച്ച് ഒരു പൗരനായി ജീവിക്കാനാണ് ഇഷ്ടം എന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക