കൊച്ചി: ഉപഭോക്താക്കളെ എന്നും ഓഫറുള്‍ നല്കി ഞെട്ടിക്കുന്ന കമ്പനിയാണ് ആപ്പിള്‍. ചില സമയങ്ങളില്‍ ആപ്പിളിന്റെ ഐഫോണുകളും ഐപാഡുകളും വാങ്ങുമ്പോൾ വന്‍ വിലക്കിഴിവാണ് ഉപഭോക്താക്കൾക്ക് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഇന്ത്യയില്‍ ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കും 10,000 രൂപവരെ കാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ആപ്പിള്‍.
ഐപാഡിന്റെ 2018 ലെ 9.7 ഇഞ്ച് മോഡല്‍ 10,000 രൂപ കാഷ്ബാക്ക് വഴി 15,000 രൂപക്ക് സ്വന്തമാക്കാം. ഐ.ഒ.എസ് 11 ഓപറേറ്റിംഗ് സിസ്റ്റം സപ്പോര്‍ട്ടും ഫിംഗര്‍പ്രിന്റ് സെന്‍സറും അടക്കം നിരവധി ഫീച്ചറുകളുമായി 25,000 രൂപക്ക് വിപണിയിലെത്തിയ ഐപാഡ് 9.7 കൂടാതെ ഐപാഡിന്റെ മറ്റ് കൂടിയ മോഡലുകള്‍ക്കും 10,000 രൂപയുടെ കാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി ഒമ്പത് മുതല്‍ 14 വരെയാണ് കാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക