സ്ത്രീ പുരുഷേഭദമില്ലാതെ പലരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍. ഈ മുടികൊഴിച്ചിലിന് പിന്നില്‍ കാരണങ്ങള്‍ പലതാണ്. നല്ല മുടിയുണ്ടായിരുന്നവര്‍ക്ക് മുടി കൊഴിയുമ്പോൾ മാനസികമായ പ്രയാസങ്ങള്‍ വരെ വരുത്താറുണ്ട്.
മുടികൊഴിച്ചിലകറ്റാന്‍ കൃത്രിമവഴികള്‍ പരീക്ഷിയ്‌ക്കുന്നതിനേക്കാള്‍ നല്ലത് സ്വാഭാവിക വഴികളാണ്.
മുടി കൊഴിയുന്നതിനും മുടിനരയ്‌ക്കുന്നതിനും പുതിയ മുടി മുളച്ചു വരുന്നതിനുമുള്ള നല്ലൊരു വഴിയാണ് സവാള. ഇതിനൊപ്പം തേന്‍ കൂടി ചേര്‍ത്താല്‍ കൂടുതല്‍ ഗുണം ലഭിയ്‌ക്കും. സവാള, തേന്‍ എന്നിവ ചേര്‍ത്തുപയോഗിച്ചാല്‍ മുടികൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്താം. എങ്ങനെയെന്ന് മനസിലാക്കാം.
ഉപയോഗക്രമം
ഒരു സവാള, 2 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. സവാളയുടെ തൊലി കളഞ്ഞു കഷ്ണങ്ങളാക്കി മിക്സിയില്‍ അടിച്ചു ജ്യൂസെടുക്കുക.
ഈ ജ്യൂസിലേയ്‌ക്ക് തേന്‍ ചേര്‍ത്തിളക്കണം. ഇത് നല്ലൊരു മിശ്രിതമാക്കുക. ഇതിലേയ്‌ക്ക് ലാവെന്‍ഡര്‍ ഓയിലോ മറ്റേതെങ്കിലും ഓയിലോ ചേര്‍ക്കാം. മണമുള്ള ഏതെങ്കിലും ഓയില്‍ ചേര്‍ക്കുന്നത് സവാളനീരിന്റെ ഗന്ധം കുറയ്‌ക്കാന്‍ സഹായിക്കും. ഇത് തലയോടില്‍ പുരട്ടി മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ഹെര്‍ബല്‍ ഷാംപൂ വേണമെങ്കില്‍ ഉപയോഗിയ്‌ക്കാം.
ഇത് ആഴ്ചയില്‍ മൂന്നോ, നാലോ തവണ അടുപ്പിച്ച് കുറച്ചുനാള്‍ പരീക്ഷിയ്‌ക്കുക. മുടികൊഴിച്ചില്‍ പൂര്‍ണമായും മാറും. മുടികൊഴിച്ചിലിന് മാത്രമല്ല, മുടി വളരാനും മുടിയ്‌ക്കു കറുപ്പു ലഭിയ്‌ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. തേന്‍ ഉപയോഗിയ്‌ക്കുന്നത് ശുദ്ധമായ, കെമിക്കലുകളടങ്ങിയ തേനാകാതിരിയ്‌ക്കാന്‍ ശ്രദ്ധിയ്‌ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക