തിരുവനന്തപുരം: അക്ഷയ് കുമാര്‍ സിനിമയുടെ പ്രചരണത്തിനായി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ വരെ പാഡ് കൈയിലെടുത്തു. ഈ പ്രചരണത്തില്‍ പങ്കാളിയായി മലയാളത്തില്‍ നിന്നും ഒരു താരവും. മറ്റാരുമല്ല പ്രിയതാരം ജയസൂര്യയാണ് പാഡ്മാന്‍ സിനിമക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
ബോളിവുഡില്‍ സിനിമാ പ്രചരണത്തിന്റെ ഭാഗമായാണ് പാഡ്മാന്‍ ചലഞ്ച് പ്രത്യക്ഷപ്പെട്ടത്. അക്ഷയ് കുമാര്‍ നായകനായ പുതിയ ചിത്രം പാഡ്മാന്‍ ഗംഭീരമെന്നാണ് ജയസൂര്യ പറഞ്ഞത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം അഭിപ്രായം അറിയിച്ചത്. സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രവും ജയസൂര്യ പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് പാഡ്മാന്‍ ചിത്രത്തിന് സപ്പോര്‍ട്ട് നല്‍കി സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രം ഒരു താരം പങ്കുവെക്കുന്നത്.
സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്തത്. സോനം കപൂറും, രാധികാ ആപ്തെയും നായികമാരായി എത്തിയ ചിത്രം ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്ബത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതമാണ് ചിത്രം പറയുന്നത്.
No words…….A must watch…..#padman Akshay Kumar Radhika apte R. Balki PC Sreeram ISC
Posted by Jayasurya on Saturday, February 10, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക