തലസ്ഥാനത്ത് ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ഉണ്ടാകണമെന്ന് മന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ കർശന നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പുതിയ നിര്‍ദേശം നല്‍കിയത്.
വെള്ളിയാഴ്ച ക്വോറം തികയാത്തതിനെത്തുടർന്ന് മന്ത്രിസഭാ യോഗം മാറ്റിവച്ചിരുന്നു. മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാർ മാത്രമാണ് അന്ന് യോഗത്തിനെത്തിയത്. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തത്.
കാലാവധി പൂര്‍ത്തിയായ പത്ത് ഓര്‍ഡിനന്‍സുകള്‍ പുതുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക