വിദ്യാർത്ഥികളുടെ ഭാവി കട്ടപ്പുറത്താക്കി സിബിഎസ്ഇ.
ഇത്തവണത്തെ നീറ്റ് പരീക്ഷ ഓപ്പൺ സ്കൂൾ വഴിയോ പ്രൈവറ്റായോ പ്ലസ് ടു തല പരീക്ഷ ജയിച്ചവർക്കും പ്ലസ് ടു തലത്തിൽ ബയോളജി/ ബയോ-ടെക്നോളജി ഒരു അഡീഷണൽ വിഷയമായി പഠിച്ചവർക്കും റദ്ധാക്കിയ സിബിഎസ്ഇയുടെ നടപടിയിൽ വിദ്യാർത്ഥികൾ ആശങ്കയിലാണ്. ഈ വർഷം നീറ്റ് പരീക്ഷ എഴുതാൻ തയ്യാറെടുത്ത ലക്ഷക്കണക്കിനു കുട്ടികൾക്കാണ് ഈ നടപടി ബാധിച്ചിരിക്കുന്നത്. കൂടാതെ പരീക്ഷ തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സിബിഎസ്ഇയുടെ ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.
മെയ് 6ന് പരീക്ഷ നടക്കാനിരിക്കെ പെട്ടെന്നുള്ള സിബിഎസ്ഇയുടെ തീരുമാനം വിദ്യാർത്ഥികൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളു എന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
എന്നാൽ ഇതിനെതിരെ ആരും രംഗത്തെത്തിയിട്ടില്ല. കേരളത്തിൽ നിന്ന് ഇതിനെതിരെ ഒരു രീതിയിലും പ്രതിഷേധം ഉണ്ടാവാത്തത് കേരളത്തിന് കേന്ദ്രത്തോടുള്ള പേടിയാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഞങ്ങളുടെ രാപ്പകലില്ലാത്ത അധ്വാനം കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രം. അതിന് ഒത്താശ നല്കുകയാണോ കേരളവും? വിദ്യാർത്ഥികളുടെ ഈ ചോദ്യത്തിന് എന്ത് ഉത്തരമാണ് സർക്കാരിന് നല്കാൻ സാധിക്കുക?
സിബിഎസ്ഇയുടെ നടപടിക്കെതിരെ എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇത്തവണ കൂടി പരീക്ഷ എഴുതാനുള്ള സാഹചര്യം സിബിഎസ്ഇ ഉണ്ടാക്കണമെന്നും വിദ്യാർത്ഥികൾ പറയുന്നു.
1989 ൽ ഉമ്മൻ ചാണ്ടി സർക്കാർ ആണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. സിബിഎസ്ഇ തന്നെയാണ് ഇതിന് മുൻകൈയെടുത്തിരുന്നതും. അന്ന് മുതൽ
കഴിഞ്ഞ വർഷം വരെ നീറ്റ് പരീക്ഷ എല്ലാ വിദ്യാർത്ഥികൾക്കും എഴുതാൻ പറ്റുമായിരുന്നു. എന്നാൽ പെട്ടെന്നുള്ള സിബിഎസ്ഇയുടെ ഈ നടപടി അംഗീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറല്ല.
https://m.facebook.com/story.php?story_fbid=341955839636517&id=100014663100773പ്രൈവറ്റ് സ്കൂളുകളിലും, NIOSലും പടിച്ച Plus 2.. കുട്ടികൾക്കെതിരെ CBSE കാണിച്ച നെറികേടിനെതിരെ സാജൻ കേച്ചേരിയുടെ ശക്തമായ പ്രധിഷേധം: എല്ലാ വരും പ്രതികരിക്കൂ,, നമ്മുടെ മക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കിക്കൊണ്ടുള്ള ഈ നടപ്പടി അപലപനീയം..നാളെ ഇതിനെതിരെ കുട്ടികൾ മരിക്കാൻ ഇടവന്നാൽ അതിന് കാരണക്കാര് CBSEക്കാരാകും എന്ന് ഒരു കുട്ടി എഴുതി പോസ്റ്റ് ചെയ്ത് കഴിഞ്ഞു…പൊന്നു സഹോദരൻമാരെ ഉണരുവിൻ….. മാക്സിമം ഷെയർ ചെയ്യു.. തീരുമാനം മാറ്റുന്നതുവരെ.. എന്ന് സാജൻ കേച്ചേരി…https://m.facebook.com/story.php?story_fbid=341955839636517&id=100014663100773
Posted by Sajan Kechery on Sunday, February 11, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക