കൊയ്ലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരിയിൽ സി പി എം ആർ എസ് എസ് സംഘർഷം. സംഘർഷത്തെ തുടർന്ന് 6 പേർക്ക് വെട്ടേറ്റു. പുളിയഞ്ചേരി വായനശാലയിൽ ഇരുന്നവർക്കാണ് വെട്ടേറ്റത്. സി പി എം ലോക്കൽ സെക്രട്ടറി അടക്കം ആറ് ആളുകൾക്കാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കാസർഗോഡ് നിന്ന് ഒരു പെൺ കുട്ടി അച്ഛനെ രക്ഷിക്കണേ എന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സി പി എം അനുകൂലിയായിരുന്ന അച്ഛൻ ആർ എസ് എസ് അംഗത്വം സ്വീകരിച്ചതിനു സി പി എം അനുകൂലികൾ അച്ഛനെ ഭീഷണിപെടുത്തുന്ന വാർത്ത അങ്ങനെ പുറം ലോകം അറിഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ എടുക്കാൻ അധികൃതർ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക