കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടു വന്ന കപ്പലില്‍ പൊട്ടിത്തെറി. ഒ.എന്‍.ജി.സിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലെ വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. പരിക്കേറ്റവരെയടക്കം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
കപ്പല്‍ ശാലയ്ക്കുള്ളില്‍ തന്നെയുള്ള അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ജീവനക്കാര്‍ കപ്പലില്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍.രക്ഷാപ്രവര്‍ത്തനം പുരോഗിക്കുകയാണ്.അപകടത്തെ കുറിച്ച് കപ്പല്‍ശാല അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക