വിമത സ്ത്രീകളുടെ ജനനേന്ദ്രിയത്തിലേക്ക് വെടിയുതിര്‍ക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്കി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെ. ജനനേന്ദ്രിയമില്ലെങ്കില്‍ സ്ത്രീകള്‍ നിഷ്പ്രഭരാണ്. പിന്നെയവരെ ഒന്നിനും കൊള്ളില്ല. അതിനാല്‍ എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന വിമത സ്ത്രീകളുടെ ജനനേന്ദ്രിയങ്ങള്‍ വെടിവെച്ച് തകര്‍ക്കാനായിരുന്നു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത്.
തന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന സ്ത്രീകളെ പരസ്യമായി അപമാനിച്ച് നിശ്ശബ്ദരാക്കുന്നത് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെയുടെ പതിവ് രീതിയാണ്. നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സ്ത്രീകളുടെ ജനനേന്ദ്രിയത്തിലേക്ക് വെടിയുതിര്‍ത്ത് അവരെ തകര്‍ക്കുക എന്ന ക്രൂരമായ ആഹ്വാനവുമായി ഫിലിപ്പിന്‍സ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.
പ്രശ്നക്കാരെന്നു തോന്നുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്കിയ റോഡ്രിഗോയുടെ നടപടി നേരത്തെ ഏറെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രശ്നക്കാരായ സ്ത്രീകളുടെ ജനനേന്ദ്രിയത്തിലേക്ക് വെടിയുതിര്‍ക്കാനും അതുവഴി അവരെ ഒന്നിനും കൊള്ളാത്തവരാക്കാനും സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക