സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. അമിതമായി മുടി കൊഴിയുക. വെളുത്ത പൊടിപോലെ മുടിയിൽ പിടിച്ച ഇരിക്കുക. ഡ്രസിന്റെ പുറത്തു പൊടി പോലെ കിടക്കുക തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുന്നു. വിപണിയിൽ കാണുന്ന പല തരത്തിലുള്ള പല വിലയിലുള്ള മരുന്നുകൾ പരിശോധിച്ചിട്ടും ഇത് പ്രശ്നമായി തുടരന്നു. ചിലപ്പോൾ പൊതുസ്ഥലത്തു വെച്ച് ആളുകളുമായി ഇടപഴുകുമ്പോൾ ഇത് ഒരു ബുദ്ധിമുട്ടാകാറുണ്ട് ഒട്ടു മിക്ക ആളുകളുടെയും പ്രശ്നമാണ് ഇത്.
ഇത്തരത്തിൽ ഉള്ള താരൻ മൂലമുള്ള പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാൻ ചില പോംവഴികൾ.
-കടുക് നന്നായി അരച്ച് തലയിൽ പുരട്ടുക.
-തലയില്‍ വെളിച്ചെണ്ണ പുരട്ടിയ ശേഷം വേപ്പില അരച്ചു തേക്കുക
-തലയോട്ടിയില്‍ തൈര് തേച്ചു പിടിപ്പിക്കുക
-അല്‍പ്പം വിനാഗിരിയും നാരങ്ങാനീരും ചേര്‍ത്ത് പുരട്ടുക
-തലേന്ന് ഉലുവ വെള്ളത്തിൽ ഇട്ട് കുതിരാൻ വെക്കുക എന്നിട്ട് നന്നായി അരച്ച്
തുളസിയില,വെറ്റില,ചെമ്ബരത്തിയില ഇവയുടെ നീരെടുത്ത് വെളിച്ചെണ്ണ കാച്ചി തേക്കുക
-വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകുക
-കറ്റാര്‍വാഴയിൽ കാണുന്ന വെള്ള നിറത്തിലെ പതപ്പ് നന്നായി തലയിൽ തേച്ചു പിടിപ്പിക്കുക
-സവാള രണ്ടായി മുറിച്ച് തലയോട്ടിയില്‍ നന്നായി ഉരച്ചു പിടിപ്പിക്കുക
-മുട്ടയുടെ വെള്ളയും തൈരും ചേര്‍ത്ത് പുരട്ടുക
-തേങ്ങാപ്പാല്‍ പുരട്ടുക
-ചെറുനാരങ്ങാ നീര് പുരട്ടുക
തുടങ്ങിയവ ഉപയോഗിക്കുന്ന വഴി താരന്റെ ശല്യം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. മുടി തഴച്ചു വളരാൻ കറ്റാർ വാഴ,ഉലുവ, കൈയൊന്നി,നെല്ലിക്ക തുടങ്ങിയവ സമം ചേർത്ത് കാച്ചിയ എണ്ണ ഉപയോഗിച്ചാൽ മുടി തഴച്ചു വളരാൻ സഹായിക്കും.
നീല ഉമ്മത്തില,കരിന്തുമ്ബ ,അമരിയില ,കയ്യന്നി ,കുന്നിക്കുരുച്ചെടിയുടെ ഇല ഇവയുടെ നീരെടുത്ത് കൂടെ കൊട്ടം,ഇരട്ടിമധുരം,കരിംജീരകം,ത്രിഫലത്തോട് ഇവ അരച്ചെടുത്ത് എണ്ണയുടെ കൂടെ ചേര്‍ത്ത് കാച്ചിയരിച്ച് ഉപയോഗിക്കുകഇത് മുടി തഴച്ചു വളരാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക