ഇനി മുതല്‍ സിനിമയില്‍ അഭിനയിക്കുന്നത് നിറുത്തുമെന്ന് പ്രശസ്ത സിനിമാ താരം കമലഹാസന്. തമിഴ് ജനതയ്ക്ക് വേണ്ടി രാഷ്ട്രീയത്തിലിറങ്ങേണ്ടത് അത്യാവശ്യമായതിനാലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റാല്‍ രാഷ്ട്രീയത്തില്‍ തുടരുമോ എന്ന ചോദ്യത്തിന് താന്‍ തോല്‍ക്കില്ലെന്നായിരുന്നു താരം മറുപടി നല്‍കിയത്. 37 വര്‍ഷമായി സാമൂഹ്യ സേവനം ചെയ്യുന്നൊരാളാണ് ഞാന്‍. ഏതാണ്ട് 10 ലക്ഷത്തോളം വിശ്വസ്തരായ അണികളെ ഒപ്പം കൂട്ടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ നിര്‍ദ്ദേശമനുസരിച്ച് കൂടുതല്‍ യുവാക്കളെ ഇവര്‍ കൂട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇവരെല്ലാം പാര്‍ട്ടിയിലെ സന്നദ്ധ സേവകരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദ്രാവിഡന്റെ നിറമായ കറുപ്പാണ് തന്റെ രാഷ്ട്രീയം. എന്നാല്‍ താന്‍ ഹിന്ദു വിരുദ്ധനല്ല. പക്ഷേ ഹിന്ദു തീവ്രവാദം രാജ്യത്തിന് അപകടമാണെന്നും കമലഹാസന് വ്യക്തമാക്കി.
സിനിമാ ജീവിതത്തില്‍ നിന്നും ഞാന്‍ ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ട്, രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും താരം വ്യക്തമാക്കി. ജനങ്ങള്‍ക്ക് സേവനം ചെയ്ത് മരിക്കാമെന്ന് ഞാന്‍ സ്വയം പ്രതിജ്ഞയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക