ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം “അഡാർ ലവ്” ലെ ഗാനങ്ങൾ വൈറലായിരുന്നു. അതിൽ അഭിനയിച്ച ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പ്രിയ പ്രകാശ് വാര്യർ ഒറ്റ ദിവസം കൊണ്ട് നേടിയത് 6.06 ലക്ഷം ഫോള്ളോവെർസ്നെയാണ് ഇൻസ്റ്റാഗ്രാമിൽ.
അതിൽ പ്രിയക്ക് മുന്നിൽ ഉള്ളത് അമേരിക്കൻ ടി വി താരം കെയിൻ ജെന്നറും ഫുട്ബോൾ താരം ക്രിസ്റ്റിനോ റൊണാൾഡോയാണ്. എന്നാൽ ഇപ്പോൾ പ്രിയ പിന്നിലാക്കിയത് മറ്റു രണ്ടു ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണിനെയും ദീപിക പദുക്കോണിനെയും ആണ്.
ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞത് പ്രിയയാണ്. സണ്ണി ലിയോണും ദീപികയും പ്രിയക്ക് പിന്നിലാണ് ഇപ്പോൾ. അഡാർ ലവ് എന്ന് ചിത്രത്തിലെ ഗാനമാണ് പ്രിയയെ ഇത്രയും ആരാധകരെ സൃഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക