പുഷ് അപ്പ് വ്യായാമത്തില്‍ ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ പുഷ് അപ്പ് എടുക്കുന്നത് ദീര്‍ഘായുസ് വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയിലെ ശാസ്ത്രഞ്ജരാണ് പഠനം നടത്തിയത്.
80000 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുഷ് അപ്പ് സ്ഥിരമായി ചെയ്യുന്നത് ആയുസ് കൂട്ടുമെന്ന് കണ്ടെത്തിയത്. അര്‍ബുദ സാധ്യത കുറയുന്നതിനോടൊപ്പം അകാല മരണവും കുറയുന്നതായാണ് പഠനം വെളിപ്പെടുത്തുന്നത്.
പുഷ് അപ്പ് എടുക്കാന്‍ ജിമ്മില്‍ പോവണമെന്ന ചിന്തയിലാണ് പലരും. എന്നാല്‍ വീട്ടില്‍ തന്നെ പുഷ് അപ്പ് എടുത്താലും സമാനമായ ഗുണമായിരിക്കും ഉണ്ടാവുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക