മുംബൈ: പ്രദേശിക ഭാഷാ വാര്‍ത്താ ആപ്ലിക്കേഷനായ ഡെയിലി ഹണ്ടിന്റെ പുതിയ പ്രസിഡന്റായി ഉമങ്ങ് ബേദി ചുമതലയേറ്റു. ഉമങ്ങ് ബേദി ഫേസ്ബുക്ക് ഇന്ത്യയുടെ മുന്‍ മേധാവിയും ഉത്തരേഷ്യന്‍ മാനേജിങ് ഡയറക്ടറുമായിരുന്നു. പ്രദേശിക ഭാഷയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വളര്‍ന്ന സാഹചര്യത്തിലാണ് ഡെയിലി ഹണ്ടിലേക്കുള്ള ബേദിയുടെ വരവ്.
15.5 കോടിയോളം പേര് ഡൈലി ഹണ്ടിന്റെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും ലൈസന്‍സുള്ള 800 പബ്ലിക്കേഷന്‍സിന്റെ വാര്‍ത്തകള്‍ 14 ഭാഷകളിലായി ഡെയിലി ഹണ്ട് നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗുളൂരുവിലുള്ള മൊബൈല്‍ കണ്‍സ്യൂമര്‍ പ്രൊഡക്ടസ് ആന്‍ഡ് സൊല്യൂഷന്‍സ് കമ്ബനിയുടെ കീഴിലുള്ള വാര്‍ത്താ കണ്ടന്റ് ആപ്പാണ് ഡെയിലി ഹണ്ട്.
ഡീപ് ലേര്‍ണിങ്, മെഷീന് ലേര്‍ണിങ് തുടങ്ങിയ സംവിധാനത്തിലൂടെയുള്ള പ്രോപര്‍ട്ടി അല്‍ഗൊരിതം ഉപയോഗിച്ചാണ് ഡെയിലി ഹണ്ട് വാര്‍ത്തകള്‍ നല്‍കുന്നതെന്നും ബേദി പ്രതികരിച്ചു.
മെട്രിക്സ് പാര്‍ട്നേര്‍സ് ഇന്ത്യ, സെക്വോയ, ഒമിദ്യാര്‍ നെറ്റ്വര്ക്, ഫാല്‍കണ്‍ എഡ്ജ്, ബൈറ്റ്ഡാന്‍സ് എന്നിവര്‍ കമ്പനിയുടെ നിക്ഷേപകരാണ്. പ്രദേശിക മേഖലയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു ഫേസ്ബുക്കില്‍ നിന്നും ഇറങ്ങിയത്. ഇന്ത്യന്‍ സംരംഭമായ ഡെയിലി ഹണ്ട് അതിനുള്ള മികച്ച അവസരമാണെന്നും അഭിമുഖത്തില്‍ ബേദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക