സി പി ഐ എം കൊഴുവനാല്‍ ലോക്കല്‍ സെക്രട്ടറി വി ജി ബിനുവിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ ആര്‍എസ് എസ് ആക്രമണം. വീടിന്റെ വാതില്‍ തകര്‍ത്ത് അതിക്രമിച്ച് കയറിയ അക്രമികള്‍ ബിനുവിന്റെ അച്ഛനെയും ഭാര്യാ സഹോദരനെയും വെട്ടിപരിക്കേല്‍പ്പിച്ചു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ബിനുവിന്റെ അച്ഛന് കെഴുവംകുളം വെട്ടിക്കൊമ്പില്‍ ഗോപാലകൃഷ്ണന് നായര്‍, ഭാര്യ സരോജിനി, ബിനുവിന്റെ ഭാര്യാ സഹോദരന് അറുമാനൂര്‍ വരകുകാലായില്‍ കണ്ണന് എന്നിവര്‍ക്കാണ് പരിക്ക്. കോട്ടയം ങരവല് പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ്ധ ചികിത്സക്ക് ശേഷം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പത്തംഗ മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയത്. അക്രമിസംഘം അര മണിക്കൂറോളം വീടിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബിനുവും ഭാര്യയും മകനും കിടന്ന മുറിയുടെ ഉള്ളില്‍ കടക്കാനാകാത്തതിനാല്‍ ഇവര്‍ രക്ഷപ്പെട്ടു. വാതിലിന് കുറുകെ കട്ടില് ഇട്ട് തടഞ്ഞതിനാല്‍ അക്രമികള്‍ക്ക് മുറിക്കുള്ളില്‍ കടക്കാനാവാത്തതാണ് രക്ഷയായത്. വീട്ടുപകരങ്ങള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക