അശ്ലീല വെബ്സൈറ്റുകള്‍ ഇന്ത്യയില്‍ പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപത്തേഴുകാരി സുപ്രീം കോടതിയില്‍. മുംബൈ സ്വദേശിനിയാണ് നിരോധനം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പോണിന് അടിമയായ ഭര്‍ത്താവ് മുഴുവന്‍ സമയവും സൈറ്റില്‍ ചെലവഴിക്കുന്നുവെന്നും ഇത് ദാമ്പത്യബന്ധത്തെ തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് യുവതി ഹര്‍ജി നല്‍കിയത്.
ദാമ്പത്യ ജീവിതത്തിലെ പല കാര്യങ്ങളിലും ഭര്‍ത്താവ് തന്നെ അവഗണിക്കുകയാണെന്നും വിവാഹബന്ധം ഏതു നിമിഷവും തകരുമെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.
2013ല്‍ ഓണ്‍ലൈന്‍ പോണോഗ്രഫി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന് കമലേഷ് വാസ്വാനി മുഖേനയാണ് ഈ യുവതി കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക