ന്യൂഡല്‍ഹി: ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇന്ത്യയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വാണിജ്യ മേഖല ശക്തിപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സന്ദർശനം എന്നാണ് റിപോർട്ടുകൾ .കുടുംബത്തോടൊപ്പം ആണ് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ട്രൂഡോയെ കേന്ദ്രമന്ത്രി ഗജേന്ദ്രസിധ് ശെഖാവത്ത് സ്വീകരിച്ചു.
ഇന്ത്യയും കാനഡയും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുക ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം. ഏകദേശം 14 ലക്ഷത്തോളം ഇന്ത്യക്കാരാണ് കാനഡയിൽ ഉള്ളത്.
വ്യപാരബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ട്രൂഡോ പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച്ച നടത്തും. അതിനുശേഷം അമൃതസറിലെ സുവർണ ക്ഷേത്രം, താജ്മഹൽ, ഡൽഹി ജുമാ മസ്ജിദ് എന്നിവ സന്ദർശിക്കും.
തുണിത്തരങ്ങള്‍, മരുന്നുകള്‍, രാസവസ്തുക്കള്‍, മുത്തുകള്‍, സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയവ ഇന്ത്യയില്‍നിന്ന് കാനഡ ഇറക്കുമതി ചെയ്യുന്നുണ്ട്. പച്ചക്കറികള്‍, പേപ്പര്‍, ഇരുമ്പ് , ഉരുക്ക് തുടങ്ങിയവയവ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക