കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. സുരക്ഷയും സിഗ്നല്‍ സംവിധാനങ്ങളും പരിശോധിക്കുന്നതിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് മട്ടന്നൂര്‍ വിമാനത്താവളത്തിന് മുകളില്‍ വിമാനം വട്ടമിട്ട് പറക്കും.
വ്യോമയേന മന്ത്രാലയത്തിന്റെ കീഴിലുള്ള ഡ്രോണിയര്‍ വിമാനമാണ് പരിശോധനയുടെ ഭാഗമായി ആകാശത്ത് വട്ടമിട്ട് പറക്കുക. സപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാനമിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മട്ടന്നൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.
വിമാനം ഇന്ന് വട്ടമിട്ട് പറക്കുന്നതോടെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ ഭൂപടത്തില്‍ കണ്ണൂരിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെടും. കൂടാതെ യാത്രക്കാര്ക്കുപയോഗിക്കുന്ന എക്സലേറ്ററുകളുടെ പണിയും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക