തടവുകാര്‍ക്ക് തങ്ങളുടെ കുട്ടികളുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിന് അവസരമൊരുക്കി ഷാർജ. ഷാര്‍ജ സാമൂഹിക സേവന വിഭാഗമാണ് ‘റോയ’ എന്ന പദ്ധതിയ്ക്കു പിന്നില്‍. ഇന്നൊവേഷന് മാസാചരണത്തിന്റെ ഭാഗമായി ഷാര്‍ജ പൊലീസിന്റെയും കുടുംബ കോടതിയുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
കുട്ടികള്‍ക്ക് തടവില്‍ കഴിയുന്ന രക്ഷിതാവിനെ കാണാനും സംസാരിക്കാനും ഈ പദ്ധതി സഹായിക്കും. കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, കുട്ടികള്‍ക്ക് രക്ഷിതാവുമായി സ്ഥിരമായി ആശയവിനിമയം നടത്തുന്നതിനും സാഹചര്യമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഷാര്‍ജ സിറ്റി, ഹംരിയ, അല്‍ ദൈദ്, മതാം, ഖോര്ഫക്കാന്, കല്‍ബ, ദിബ്ബ തുടങ്ങി ഒന്‍പതിടങ്ങളിലെ തിരുത്തല്പുനരധിവാസ കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ വീഡിയോ ചാറ്റിങ്ങിനുള്ള അവസരമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക