തിരുവനന്തപുരം: സ്വകാര്യ ബസുടമകളുടെ സമരം നേരിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി ഇപ്പോൾ ബസുടമകള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നോട്ടീസ് നല്കി. പെര്‍മിറ്റ് നിബന്ധന പാലിക്കാത്തത്തിന് കാരണം വിശദമാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതെ സമയം സമരം തുടരാനാണ് തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞിരുന്നു. ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സര്‍ക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക