വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ സത്കാരത്തിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചത്.
രാജസ്ഥാനത്തിലെ അജ്മീർ ജില്ലയിൽ വെള്ളിയാഴ്ച്ചയായിരിന്നു അപകടം. ഇന്നലെ നടത്തിയ തെരച്ചിലിൽ 9 ശരീരങ്ങൾ കൂടി കണ്ടത്തി മൊത്തം മരിച്ചവരുടെ എണ്ണം 18 ആയി.വിവാഹ സത്കാരത്തിനിടെ പാചക തൊഴിലാളികളിൽ ഒരാൾ പാചക വാതകം നിറക്കുന്നതിനിടെ തീപടർന്നു പിടിച്ചതാണ് അപകടത്തിന് കാരണം.
അപകടത്തില്‍ മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക