അമ്മയും,നന്മയും ഒന്നെന്ന് ചൊല്ലി പഠിച്ച കുഞ്ഞുങ്ങള്‍. അമ്മയുടെ കാല്‍ചുവട്ടിലാണ് സ്വര്‍ഗമെന്ന് പഠിപ്പിച്ച മത ഗ്രന്ഥങ്ങള്‍. ഏത് മക്കള്‍ക്കും അമ്മ എന്നത് ഒഴിച്ചു കൂടാനാവാത്ത പുണ്യമാണ്, കളങ്കമില്ലാത്ത സ്നേഹമാണ്. എന്നാല്‍ അതിനെല്ലാം വിപരീതമായി ഒരമ്മയുടെ കൊടും ക്രൂരതയുടെ കഥകള്‍ പറഞ്ഞ് രംഗത്തെത്തിയിരിക്കുന്ന മക്കളുടെ വീഡിയൊ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമൃതയും, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യന് എന്ന കുഞ്ഞനുജനുമാണ് വീഡിയോയിലൂടെ തങ്ങളുടെ അമ്മയുടെ ക്രൂരതകള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും മലപ്പുറം നിലമ്പൂര്‍ സ്വദേശികളാണ്.
ഞങ്ങളുടെ അമ്മയുടെ സ്വഭാവം ശരിയല്ലെന്നു ഒരു സമൂഹത്തിനു മുമ്പില്‍ തുറന്ന് സമ്മതിക്കേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥ വാക്കുകൾക്ക് അതീതമാണ്. അമ്മ അച്ഛനെ കൊല്ലുമെന്നും തങ്ങള്‍ക്ക് ആരുമില്ലെന്നും വീഡിയോ കാണുന്ന സുമനസുകള്‍ തങ്ങളെ സഹായിക്കണം എന്നുമാണ് കുഞ്ഞുങ്ങള്‍ പറയുന്നത്.
ആശുപത്രി ഫാര്‍മസിസ്റ്റ് ആയ അമ്മ ആശുപത്രിയില്‍ നിന്നും മരുന്നും പണവും, വിലകൂടിയ ഇഞ്ചക്ഷനുകളുമെല്ലാം മോഷ്ടിക്കുമായിരുന്നു എന്നും കുട്ടികള്‍ തുറന്നു പറയുന്നു. അമ്മ സ്നേഹിച്ചത് തങ്ങളുടെ അച്ഛന്റെ പണമാണെന്നും അത് ഇല്ലാതായതോടെ അമ്മ വീട്ടില്‍ വഴക്ക് തുടങ്ങിയെന്നും കുട്ടികള്‍ വെളിപ്പെടുത്തുന്നു. അതുപോലെ അച്ചമ്മയുമായി ആശുപത്രിയില്‍ കിടന്ന സമയത്ത് തങ്ങളുടെ അമ്മയെ ആശുപത്രിയിലെ ഡോക്ടറോടൊപ്പം കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്ന് അഞ്ചാം ക്ലാസുകാരനായ ആദിത്യന് പറയുന്നത് കേട്ടാല്‍ ഇവള് ഒരു അമ്മ തന്നെയാണൊ എന്ന സംശയം ആരിലും ഉടലെടുക്കും.
അമ്മയുടെ കള്ളത്തരങ്ങള്‍ അച്ഛനോട് പറഞ്ഞാല്‍ അച്ഛനെ കൊല്ലുമെന്നു അമ്മ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ നിറകണ്ണുകളോടെ പറയുന്നു. ഇതെല്ലാം അച്ഛനോട് പറയാതിരിക്കാന്‍ അമ്മ തങ്ങളെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും മക്കള്‍ വെളിപ്പെടുത്തുന്നു. ഇതാണ് ഞങ്ങളുടെ അമ്മ എന്ന് പറഞ്ഞ് ഒരു ഫോട്ടോയും കുട്ടികള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ഈ കുരുന്നുകളുടെ ദയനീയാവസ്ഥയുടെ നേര്‍ക്കാഴ്ചയായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിരവധി പ്രതികരണങ്ങളാണ് കമന്റുകളായി എത്തുന്നത്. ഇതോടകം നിരവധിപ്പേര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. അച്ഛനൊ ഞങ്ങള്‍ക്കൊ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ കാരണക്കാരി ഞങ്ങളുടെ അമ്മ ആണെന്നു പറഞ്ഞ് നിറകണ്ണുകളോടെയാണ് കുട്ടികള്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
അമ്മ അച്ഛനെ കൊല്ലും ഉപദ്രവകാരിയായ അമ്മക്കെതിരെ മക്കൾ ലൈവിൽ
Posted by Vismaya Media-വിസ്മയ മീഡിയ on Saturday, February 17, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക