പയ്യന്നൂർ: കണ്ടങ്കാളി സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പരിക്കേറ്റ വിദ്യാർത്ഥികളെ സഹായിക്കുവാൻ മമ്മൂട്ടി ഫാൻസ്. പാടിയോട്ടുചാൽ യൂണിറ്റിലെ അംഗങ്ങളാണ് ഈ കാരുണ്യ പ്രവർത്തനത്തിനു പിന്നിൽ പ്രവർത്തിച്ചത്. നാട്ടിലെ ഉത്സവദിവസങ്ങളിൽ തട്ടുകട നടത്തി സ്വരൂപിച്ച ഫണ്ട് നടൻ ഉണ്ണി മുകുന്ദൻ കണ്ടങ്കാളി സ്കൂളിന് കൈമാറി.
‘ഇര’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ ഉണ്ണി മുകുന്ദൻ, പ്രിൻസിപ്പൽ, മമ്മൂട്ടി ഫാൻസ് കണ്ണൂർ ജില്ലാ ട്രഷറർ സാബു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു, പാടിച്ചാൽ യൂണിറ്റ് സെക്രട്ടറി അഭിലാഷ്, സന്‍ജു, ഭരതരാജൻ, ട്രഷറർ അഭിജിത്ത്, പയ്യന്നൂർ യൂണിറ്റ് അംഗങ്ങളായ സിബി ആൻറണി, ചാൾസ് സണ്ണി, സുൽഫി, പ്രിത്വിരാജ് ഫാൻസ് പ്രസി. അഭിജിത്ത് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക